കുമളി : കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വണ്ടിപ്പെരിയര്‍ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 9.30 ന് ചേരുന്ന സമ്മേളനത്തില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ ,അധ്യക്ഷത വഹിക്കും . വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി , ജോയ്സ് ജോര്‍ജ് എം പി , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ദേശീയ പാതയിലെ പാലത്തിന്റെ നിര്‍മ്മണത്തിനു ഒന്‍പതരക്കോടി രൂപ നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: