മുംബൈ: ശതകത്തിലേക്ക് ചുവടുവച്ചുനീങ്ങുന്ന ശ്രേയസ് അയ്യരുടെ മികവില്‍ ഇന്ത്യ എ പൊരുതുന്നു.ഓസ്ട്രേലിയക്കെതിരായ ത്രിദിന മത്സരത്തിന്െ്റ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി.ആദ്യ ഇന്നിംഗ്സിലെ കുടിശിക നികത്താന്‍ അവര്‍ക്ക് ഇനി 293 റണ്‍സ് കൂടി വേണം.ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ് ഏഴു വിക്കറ്റിന് 469 റണ്‍സിന് ഡിക്ലയര്‍ ചെയ്തു
സെഞ്ചുറിയിലേക്ക് നീങ്ങുന്ന അയ്യര്‍ 85 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു.93 പന്ത് നേരിട്ട അയ്യര്‍ അഞ്ചു സിക്സറും ഏഴു ഫോറുമടിച്ചു.സ്കോര്‍ബോര്‍ഡ്:ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഏഴുവിക്കറ്റിന് 469. ഇന്ത്യഎ: ഒന്നാം ഇന്നിംഗ്സ്:ഹെര്‍വാഡ്ക്കര്‍ സി ആന്‍്ഡ് ബി ലിയോണ്‍ 4, പി.കെ.പാഞ്ചല്‍ സി ഹാന്‍ഡ്സ്കോമ്പ് ബി ലിയോണ്‍ 36, എസ്.എസ്.അയ്യര്‍ നോട്ടൗട്ട് 85, എ.ആര്.ബാവ്നെ എല്‍.ബി.ഡബ്ളിയു 25, എച്ച്.പാണ്ഡ്യ സി വേഡ് ബി ബേര്‍ഡ് 19, ആര്.ആര്.പന്ത് നോട്ടൗട്ട് 3, എക്സ്ട്രാസ് 4 ആകെ നാലു വിക്കറ്റിന് 176.
പ്രതികരിക്കാൻ ഇവിടെ എഴുതുക: