ചേര്‍പ്പ്: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം സക്കീര്‍ ഹുസൈന് കേരളത്തിലെത്തുന്നു.കേളിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അദ്ദേഹം തിരിതെളിയിക്കും.മുതിര്‍ന്ന മേളകാലാകാരന്മാര് ചേര്‍ന്ന് ഉസ്താദിന് വീരശൃംഖല സമര്‍പ്പിക്കും. ചേര്‍പ്പ് സിഎന്‍എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് കേളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. നാല്പ്പതടിയോളം വലുപ്പമുള്ള വേദി രൂപകല്‍പ്പന ചെയ്തിരിക്കുന്ന് സിനിമാ കലാസംവിധായകനായ ആര്‍ട്ടിസ്റ്റ് കൃഷ്ണദാസ് കടവനാടാണ്. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന തബലക്കച്ചേരി, ഫ്യൂഷന്‍ ആസ്വദിക്കുന്നതിന് ബിഗ് സക്രീനുകളിലൂടെ സൗകര്യമൊരുക്കും.ചേര്‍പ്പ് മഹാത്മാ മൈതാനം,സി എന്‍ എന്‍ മൈതാനം ഈ സ്ഥലങ്ങളില്‍ പാര്‍ക്കിങ്ങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: