എരുമേലി: സ്വകാര്യ വ്യക്തി കൊച്ചുതോട് കയ്യേറി അതിര് കെട്ടിയെടുത്തതായി പരാതി.
എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടിയിലാണ് സംഭവം. മഴക്കാലത്ത് വെള്ളമൊഴുകിയിരുന്ന നാലടി വീതിയുണ്ടായിരുന്ന കൊച്ചുതോടാണ് ഒരടിയായി കുറച്ച് കയ്യേറികെട്ടിയെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ആര്‍എസ്പിയുടെ തൊഴിലാളി യൂണിയനായ യുറ്റിയുസി സെക്രട്ടറി സതീശന് പഞ്ചായത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
വലിയ തോട്ടിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നതിനായി തിരിച്ചിട്ടുള്ള കൊച്ചുതോട് കയ്യേറ്റത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറി പണി നിര്‍ത്തിവക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പണി പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
കയ്യേറിയ കൊച്ചുതോട് കരിങ്കല്ലും കൊണ്ട് കെട്ടിപ്പൊക്കിയതോടെ തോട് തന്നെ അപ്രത്യക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കൊച്ചുതോട് കയ്യേറ്റത്തിനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: