തൃശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്കിന് നാളെ തിരിതെളിയും. തെരുവ് അരങ്ങാകുന്ന നാടകങ്ങളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. ഒമ്പത് വിദേശരാജ്യങ്ങളില്‍ നിന്നുള്ള നാടക സംഘങ്ങള്‍ എത്തുന്നുണ്ട്. ഏഴ് മലയാളി സംഘങ്ങളും എട്ട് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളും നാടകമേളയില്‍ പങ്കെടുക്കും. സംഗീത നാടക അക്കാദമിയിലെ വേദികള്‍ക്ക് പുറമെ നഗരത്തിലെ തെരുവോരങ്ങളും തേക്കിന്‍കാട് മൈതാനിയും നാടകത്തിന് വേദിയാകും. മേള 28ന് സമാപിക്കും. മന്ത്രി എ.കെ.ബാലന് നാളെ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: