കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയുടെയും സ്വരുമയുടെയും നേതൃത്വത്തില്‍ ചിറ്റാര്‍പുഴ സംരക്ഷണയാത്ര നടത്തി.
ഭാരതീയജനതാ പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജലസ്വരാജ് പദ്ധതിയുടേയും കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതിയുടേയും ഭാഗമായി ചിറ്റാര്‍പുഴ ലോകജലദിനമായ മെയ് 22ന് ശുചീകരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു അറിയിച്ചു. ഇതിനു മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്.
കോവില്‍കടവില്‍ നിന്നും ആരംഭിച്ച യാത്ര കരിമ്പുകയം ഇരുകുടിലില് സമാപിച്ചു. ശുചീകരണത്തിനായി ഏഴ് ജല ജാഗ്രതാ സമിതികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് മൂന്നിന് കാഞ്ഞിരപ്പള്ളി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജലപാര്‍ലമെന്റില്‍ ചിറ്റാര്‍ പുഴ സംരക്ഷണത്തെപ്പറ്റി ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്ന പാര്‍ലമെന്റില്‍ വിവിധ രാഷ്ര്ടീയ സാംസ്ക്കാരിക നേതാക്കളും മതമേലധ്യക്ഷന്മാരും പങ്കെടുക്കും.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി. സുരേഷ് സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്തു. ബിജെപി ഭാരവാഹികളായ കെ. വി. നാരായണന്, മിഥുല്‍ എസ്, ടി. ബി. ബിനു, ബിജു കൊടൈക്കനാല്‍, വി. വി. സോമശേഖരന്‍, കെ. സി. ശിവദാസ്, മണി രാജു, സാബു കമ്മോടത്ത്, കെ. ജി. സുരേന്ദ്ര ബാബു, സ്വരുമ ഭാരവാഹികളായ സഖറിയാസ് എസ്. ഞാവള്ളി, മുഹമ്മദ് റിയാസ്, ജോസ് ചീരാംകുഴി, ജോര്‍ജ് കോര, പാപ്പച്ചന് കാലാപറമ്പില്‍, എ. കെ. രാജു, ആന്റണി ഐസക് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: