വൈക്കം: സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്പന നടത്തിവന്ന വൈക്കം പടിഞ്ഞാറെമുറി കല്ലറയ്ക്കല്‍ വീട്ടില്‍ കെ.പി പ്രിയരാജി(19)നെ അഞ്ച് പൊതി കഞ്ചാവുമായി വൈക്കം എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വൈക്കം ടൗണ്‍, പോളശ്ശേരി, കായിക്കരപ്പറമ്പ്, കാരയില്‍, പനമ്പുകാട് ഭാഗങ്ങളിലാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. വൈക്കം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.ആര് രാജു, കെ.പി ജയന്, സിവില്‍ എക്സൈസ് ഓഫീസര്മാരായഎ.പി ബാലചന്ദ്രന്, കെ.എസ് സുനില്‍കുമാര്‍, കെ.വി അഭിലാഷ്, കെ.എം അഭിലാഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: