കോട്ടയം: ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മതമേലദ്ധ്യക്ഷന്മാരെ നേരില്‍ കാണുന്ന ആവോ…സാത്ചലെ- സ്നേഹസന്ദര്ശന യാത്ര ഇന്നലെ ജില്ലയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശന പരിപാടി. കാഞ്ഞിരപ്പള്ളി ഇമാം യൂസഫ് മൗലവി എരുമേലി വാവരുപള്ളി ഇമാം, ഹാജി റ്റി.എസ്. അബ്ദുള്‍കരീം മൗലവി, പാലാ ബിഷപ്പ് മാര്‍ജോസഫ് കല്ലറങ്ങാട്ട്, കാനായ പിതാവ് മാത്യൂ മൂലക്കാട്ടില്‍, ചങ്ങനാശേരി പിതാവ് മാര്‍ വൗവ്വത്തില്, യക്കോബായ ബിഷപ്പ് തോമസ് മാര്‍ തിമോത്ത്യോസ് മെത്രാപ്പോലീത്ത, ചങ്ങനാശേരി ഇമാം, ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറ തുടങ്ങിയവരെ സംഘം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി കെ.എ. സുലൈമാന്‍, സെക്രട്ടറി ജിജോ ജോസഫ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്ജ് സി കോര, ഡെന്നി ജോസ് വെളിയത്ത്, ജില്ലാ സെക്രട്ടറിമാരായ നാസര്‍ റാവൂത്തര്‍ തുടങ്ങിയവരാണ് യാത്രയില്‍ പങ്കെടുത്തു.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ന്യൂനപക്ഷ വിഭാത്തിന് ലഭ്യമായ നേട്ടങ്ങളും പദ്ധതികളും വിശ്വാസികളില്‍ എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് ജിജിജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: