തിരുവനന്തപുരം: വീടിനി മുന്നിലൂടെ പോകുന്ന വിദ്യാര്‍ത്ഥികളെ വശീകരിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഫോര്‍ട്ട് ക്രൈം എസ്ഐ കെ.എസ്. വിജയകുമാറിന്റെ നേതൃത്വത്തിലെ പോലീസ് സംഘമാണ് കുട്ടികളുടെ അമ്മ സരിതയുടെ പരാതിയെതുടര്‍ന്ന് കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെയിദലിയെ അറസ്റ്റ് ചെയ്തത്.
സ്കൂളില്‍ പോകുന്നതിനിടെ സെയിദലിയുടെ വീട്ടിനുമുന്നിലൂടെ പോയ കുട്ടികളെ വശീകരിച്ച് വീട്ടിനുള്ളില്‍ കയറ്റി. തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടിയ കുട്ടികള്‍ സ്കൂളില്‍ എത്തുകയും അദ്ധ്യാപികയായ സിന്ദുവിനോട് കാര്യം ധരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപിക കുട്ടികളുടെ അമ്മയായ സരിതയെ വിളിച്ചു വരുത്തി നടന്നകാര്യം വിശദീകരിച്ചു. തുടര്‍ന്ന് കുട്ടികളുമൊത്ത് സെയിദലിയുടെ വീട്ട് കണ്ട്പിടിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ റിമാന്റ് ചെയ്തു. ഇതിനുമുമ്പും ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതായുള്ള പരാതി ഉയര്‍ന്നിരുന്നെങ്കിലും സമുദായ അംഗങ്ങള്‍ ഇടപ്പെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: