ഹോം » കേരളം » 

മൂന്നാറില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി യുദ്ധത്തിനില്ല – തിരുവഞ്ചൂര്‍

July 10, 2011

കോട്ടയം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപിക്കുന്നത് തടയാനാണ് അടിയന്തിര നടപടി സ്വീകരിക്കുക എന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളുമായി യുദ്ധത്തിനില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

മൂന്നാറിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൈയേറ്റങ്ങളെ വലിയ സംഭവമായി ചിത്രീകരിക്കുകയും, ഇതിലൂടെ വന്‍കിട കൈയേറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയേറ്റം നടത്തിയെന്ന്‌ കണ്ടാല്‍ സര്‍വകക്ഷിയോഗം വിളിച്ച്‌ പരിഹാരം തേടും. പുനരധിവാസം ഒരുക്കിയ ശേഷം കൈയേറ്റ ഭൂമിയില്‍ നിന്ന്‌ പാവപ്പെട്ടവരെ ഒഴിപ്പിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick