തുറവൂര്‍: പമ്പാ പാതയിലെ തുറവൂര്‍ തൈക്കാട്ടുശേരി റോഡില്‍ ആരംഭിച്ച കാനനിര്‍മാണം സ്തംഭിച്ചു. തുറവുര്‍ കവലയില്‍ നിന്നും കിഴക്കോട്ടുള്ള റോഡിന്റെ ഇരുവശങ്ങളിലും കാനനിര്മിക്കാനാണ് പൊതുമരാമത്ത് അധികൃതര്‍ നടപടികള്‍ സ്വികരിച്ചത്.എന്നാല്‍ തുറവൂര്‍കവലയില്‍ നിന്നും കിഴക്ക്കോട്ടയ്ക്കല് ആര്യവൈറുശാല.ഏജന്‍സിയുടെ മുന്‍വശം വരെ പണി സ്തംഭിച്ചിരിക്കുകയാണ്.കുറച്ചു ഭാഗങ്ങളില്‍ മാത്രമേ കാ ന നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുള്ളു. തുറവൂര്‍കവലയില്‍ നിന്നും റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങള്‍ സമീപവാസികള്‍ കൈയേറി അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ചതു മൂലം ഇവ ഒഴിപ്പിക്കാതെ കാനയുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.തുറവൂര്‍കവലയില്‍ നിന്നും കിഴക്കോട്ട് തൈക്കാട്ട് ശേരി പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലം സമീപവാസികള്‍ കൈയേറി കെട്ടിടങ്ങളും മറ്റു സ്ഥാപിച്ചിരിക്കുകയാണ്.വാഹന തിരക്ക് വര്‍ധിച്ചതിനാല്‍ ഈ റോഡിന്റെ ഇരുവശങ്ങളിലും കൈയേറിയ സ്ഥലങ്ങള്‍ ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടാനും നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന സ്ഥലങ്ങളില്‍ കാനനിര്മിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: