തുറവൂര്‍: വളമംഗലം 1444 സഹകരണ ബാങ്കില്‍ അഴിമതി ആരോപിച്ചു ബിജിപി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സമ്മേളനവും നടത്തി. ജില്ലാ പ്രസിഡന്റ് കെ.സോമന് ഉദ്ഘാടനം ചെയ്തു. ആര്.സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പെരുമ്പളം ജയകുമാര്‍, സി.മധുസൂദനന്, ബി.ബാലാനന്ദ്, എന്‍.വി.പ്രകാശന്, ബാലഗോപാലഷേണായി എന്നിവര്‍ പ്രസംഗിച്ചു. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ അധ്യാപക നിയമനം, സ്വര്‍ണ പണയ ഇടപാടുകള്‍ എന്നിവയില്‍ വന്‍ തട്ടിപ്പാണു നടക്കുന്നത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: