ആലപ്പുഴ: ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങള്‍ മാറ്റിയതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ ഫീസുകളിലെ ഏകീകരണമില്ലായ്മയില് പ്രതിഷേധിച്ചും 20നു ഡ്രൈവിങ് സ്കൂളുകള്‍ അടിച്ചിടാന്‍ ഓള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. ഡ്രെവിങ് ടെസ്റ്റുകളും ഫീസുകള്‍ അടയ്ക്കുന്നതും അനിശ്ചിതകാലത്തേക്കു ബഹിഷ്കരിക്കാനും തീരുമാനിച്ചു. പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതു കുത്തകകളെ സഹായിക്കാനാണെന്നും ആരോപിച്ചു. പ്രസിഡന്റ് അന്‍സാരി ചെമ്മാരപ്പള്ളി, ജനറല്‍ സെക്രട്ടറി സനല്‍ ഉസ്മാന്, ട്രഷറര്‍ മുഹമ്മദ് റഫീക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: