കണ്ണൂര്‍: മെയ് 13, 14 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന കേരള വെളുത്തേടത്ത് നായര്‍ കണ്ണൂര്‍ ജില്ലാതല കുടുംബസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ.ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. ഒ.ഹരിദാസ്, പി.വി.പ്രേമരാജന്‍, സി.എച്ച്.ബാലകൃഷ്ണന്, വി.കെ.നാരായണന്, പി.രാമകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.പി.ഗോവിന്ദന്-ചെയര്മാന്, എം.പി.രാജേഷ്, പി.വി.ദീപക്, ആര്.പ്രമോദ് കുമാര്‍-വൈസ് ചെയര്മാന്മാര്, ഒ.ഹരിദാസ്-ജനറല്‍ കണ്‍വീനര്‍, പി.രാമകൃഷ്ണന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: