കണ്ണൂര്‍: സെന്റം വര്‍ക്ക് സ്കില്‍ ഇന്ത്യയുടെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ സ്കില്‍ ഡവലപ്മെന്റ് ട്രെയിനിങ്ങ് സെന്റര്‍ കണ്ണൂര്‍ തളാപ്പ് ജെആര്‍ കോംപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ചു. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എഡിഎംസി ഇ.കെ.സോമശേഖരന്‍, വിനോദ് വേണുഗോപാലന്‍ നായര്‍, സിഎന്‍.പ്രശോഭ് നമ്പ്യാര്‍, ഇ.കെ.സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു. 18 നും 35 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ, തൊഴിലുറപ്പ്, ബിപിഎല്‍ കുടുബാംഗങ്ങള്‍ക്ക് സൗജന്യമായി മൂന്നുമാസ കാലാവധിയുള്ള തൊഴില്‍ പരിശീലനം നല്‍കും. ഫോണ്‍; 9746550282.
പ്രതികരിക്കാൻ ഇവിടെ എഴുതുക: