മലപ്പുറം: മാതൃകുല ധര്‍മ്മരക്ഷാ ആശ്രമത്തിന്റെ നേതൃത്വത്തില്‍ ദളിതര്‍ നയിക്കുന്ന വേദപഠന മഹാശിബിരം ഏപ്രിലില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ 30 വരെ പട്ടാമ്പി വിളയൂര്‍ ആദിമാര്‍ഗ തന്ത്രവിദ്യാപീഠത്തില്‍ നടക്കുന്ന ശിബിരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
കൗളവേദശാഖയാണ് ശിബിരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദികം, താന്ത്രികം, കൗളം എന്ന രീതിയിലായിരിക്കും പഠനം. ക്ലാസുകള്‍ക്ക് ആചാര്യസ്ഥാനം വഹിക്കുന്നത് രാജ്യത്തെ ആദ്യത്തെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ദേവസ്വം ബോര്‍ഡ് അംഗീകരിച്ച തന്ത്രിയുമായ മഹാചണ്ഡാല ബാബ മഹാരാജാണ്. ഫോണ്‍: 9947673511, 9946198687.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ട്രസ്റ്റി ബിജു നാരായണ ശര്‍മ്മ, പ്രസിഡന്റ് കെ.മണികണ്ഠന് എടയൂര്‍, ആശ്രമം ഡയറക്ടര്‍ കെ.പാര്‍ത്ഥസാരഥി, മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: