പട്ടാമ്പി : സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ ദിവസമുണ്ടായ വാക്കുതര്‍ക്കവും അടിപിടിയും പാര്‍ട്ടിയില്‍ ജില്ലയിലുണ്ടായ വിഭാഗീയത ഇപ്പോഴും തുടരുന്നതായി തെളിയിക്കുന്നു. 16ന് മണ്ഡലത്തിലെ ബ്രാഞ്ച് കമ്മിറ്റി കളുടെ യോഗം നടക്കുന്നതിനിടെയാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ സ്റ്രാഫിനെ കുത്തി പരിക്കേല്പിച്ചത്.
ഓഫീസിന് അകത്ത തുടങ്ങിയ വാക്കുതര്‍ക്കവും കയ്യേറ്റവും റോഡിലേക്ക് എത്തിയതോടെ ജനങ്ങള്‍ അമ്പരുന്നു മണ്ഡലത്തില്‍ സിപിഐയില്‍ ഏറെകാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നമാണ് പുറത്തായത്. പാര്‍ട്ടി ഓഫീസില്‍ നടന്ന സംഘര്‍ഷം ഏറെ വിവാദമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുഹസിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെ പാര്‍ട്ടിക്കകത്ത് മുറുമുറുപ്പുണ്ടയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. പ്രശ്നക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതു സംബന്ധിച്ച് ജില്ലാതല യോഗവും ശനിയാഴ്ച്ച ചേര്‍ന്നിരുന്നു.
സംഭവത്തെക്കുറിച്ച് വിലഇരുത്തുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുവാനുമാണ് ജില്ലാ ഘടകത്തിന്റെ തീരുമാനം. എന്നാല്‍ യോഗത്തില്‍ സ്ഥലവാസിയായ അസി.സെക്രട്ടറി.പി.എം.വാസുദേവന്‍ പങ്കെടുത്തില്ല വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: