കണ്ണൂര്‍: കാവിന്മൂല പാലേരി അമ്പലം മഹാശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതല്‍ 23 വരെ നടക്കും. ഇതിന്റെ ഭാഗമായി ഇന്നലെ നാഗപൂജയും നീരും പാലും വഴിപാടും നടന്നു. ഇന്ന് ഉച്ചക്ക് 12.30 ന് കൂറയിടല്‍, വൈകുന്നേരം 4 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് കളംപാട്ടും നൃത്തവും തേങ്ങയേറും, നാളെ രാവിലെ ആനപ്പുറത്തെഴുന്നള്ളത്ത്, വൈകുന്നേരം കാഴ്ചശീവേലി, തുടര്‍ന്ന് ഇരട്ടത്തായമ്പക, ആനപ്പുറത്തെഴുന്നള്ളത്ത്, 22 ന് രാവിലെയും വൈകുന്നേരവും എഴുന്നള്ളത്ത്, വൈകുന്നേരം 5 ന് കേളി, രാത്രി 7 ന് പാഞ്ചാരിമേളം, 23 ന് രാവിലെ മുതല്‍ വിവിധ പൂജകള്‍ എന്നിവ നടക്കും.
നടുവില്‍ മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: