പയ്യന്നൂര്‍: ബിജെപി മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാതൃവിലാപം ചിതാഭസ്മ നിമഞ്ജന യാത്രക്ക് മാര്‍ച്ച് 2 ന് രാവിലെ പയ്യന്നൂരില്‍ സ്വീകരണം നല്‍കും. മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി കേരളത്തില്‍ സ്ത്രീകളും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് സിപിഎം സംഘം ചുട്ടുകൊന്ന വിമലകുമാരിയുടെ ചിതാഭ്സമവുമായി മാതൃവിലാപയാത്ര നടത്തുന്നത്. പരിപാടിയുടെ വിജയത്തിനായി പയ്യന്നൂരില്‍ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ദേശീയ സമിതിയംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: