ചാവശ്ശേരി: ഹിന്ദി പഠനമികവ് ലക്ഷ്യമാക്കി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാവശ്ശേരി ജിഎച്ച്എസ്എസില്‍ നവകിരണ്‍ ഏകദിന ശില്‍പ്പാല സംഘടിപ്പിച്ചു. ജലം ജീവന്റെ അടിസ്ഥാനം എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന, പ്ലക്കാര്‍ഡുകള്‍, ചിത്രരചന എന്നിവ നടത്തി. തുടര്‍ന്ന് കൗമാരക്കാരായ പെണ്‍കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ട് റോള്‍ പ്ലേകള്‍ അരങ്ങേറി. വിവിധ ഹിന്ദി മാസികകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഹെഡ്മാസ്റ്റര് കെ.രത്നാകരന് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ എസ്ഐ വി.രാഘവന്, തോമസ് ദേവസ്യ, ആര്.ശ്രീകുമാര്‍, ഫയറൂബ്, ജിന്‍സി, എം.നിവേദിത, സി.ആര്.കോമളവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: