കണ്ണൂര്‍: കുട്ടികളുടെ പത്രപാരായണ ശീലം പ്രോത്സാഹിപ്പിക്കാനും പൊതുവിജ്ഞാനം വിപുലമാക്കാനും ഡോ.സുകുമാര്‍ അഴീക്കോട് പ്രസംഗകലാ അക്കാദമി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച ഡയറിയെഴുത്ത് മത്സരത്തില്‍ അഴീക്കോട് എച്ച്എസ്എസിലെ ബി.പി.അഞ്ജന, കൂടാളി എച്ച്എസ്എസിലെ പി.പി.ശ്രീനന്ദ്, പേരാവൂര്‍ ശാന്തിനികേതനിലെ എയ്ഞഞ്ചല് അന്ന ജോയി, കണ്ണൂര്‍ ഉര്‍സുലിന്‍ എച്ച്എസിലെ അര്‍ച്ചന തോമസ്, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്വേത രാമചന്ദ്രന്, സെന്റ് മൈക്കിള്‍സ് കണ്ണൂരിലെ അരുണ്‍ തോമസ് എന്നിവര്‍ വിജയികളായി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും 24 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: