കൊടുങ്ങല്ലൂര്‍: നഗരസഭ 25ാം വാര്‍ഡില്‍ വികസന ഫണ്ട് ചെവഴിക്കുന്നതില്‍ അഴിമതിയെന്ന് ആരോപണം. എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷല്‍ ട്യൂഷന് നല്കുന്ന പദ്ധതി നടപ്പിലാക്കിയതില്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ പൊതുമരാമത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഴിമതി നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അമിത ഫീസ് ഈടാക്കുന്ന സ്ഥാപനത്തെ ട്യൂഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന എല്‍ ഡി എഫ് കൗണ്‍സിലറുടെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: