കാഞ്ഞാര്‍: പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച മാലിന്യ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു. അമിത വേഗത്തിലോടിച്ച വാഹനം രണ്ട് ബൈക്കും വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്താണ് നിന്നത്. മ്രാലയ്ക്ക്്
സമീപത്ത് വെച്ചാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്.
ഇവിടെ നിന്നും നിര്‍ത്താതെ ഓടിച്ച് പോരുന്നതിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന മുട്ടം പോലീസും വാഹനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ വെട്ടിച്ചു കടന്ന ടാങ്കര്‍ മുട്ടത്തിനു സമീപമുള്ള റൈഫിള്‍ക്ലബ് റോഡിലേയ്ക്ക് ലോറി തിരിച്ചുവിട്ടു. ഇതിനിടെ റൈഫിള്‍ ക്ലബ്ബിനു സമീപമുള്ള രണ്ടു വൈദ്യുതി ലൈനുകള്‍ ഇടച്ചുമറിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതിലുള്ള ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ രണ്ടു ജീവനക്കാര്‍ കൂലി പ്രശ്നം പറഞ്ഞു തര്‍ക്കിച്ച് സ്ഥാപന ഉടമ അറിയാതെ വാഹനം മോഷ്ടിച്ചുകൊണ്ടുപോയതായാണ് ഉടമ പൊലീസിന് നല്കിയ വിവരം. ബൈക്ക് യാത്രികരുടെ പരിക്ക് സാരമല്ലെന്നും സംഭവത്തില്‍ കേസെടുത്തതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: