കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്ത്തനക്ഷമമാകുമ്പോഴേക്കും വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡുകളുടെയും കണ്ണൂര്‍ ബൈപ്പാസ് റോഡിന്റെയും പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തികരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തിലെ റോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുക, പൈപ്പ് ലൈന്‍ വഴിയുള്ള ഗ്യാസ് വിതരണം നടപ്പില്‍ വരുത്തി ഇന്ധന ദൗര്‍ലഭ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും കുറക്കുവാന്‍ കഴിയുന്ന ഗെയ്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുക, മട്ടന്നൂരില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ചേമ്പറിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റ് ഏകജാലക സംവിധാനത്തോടു കൂടി നടപ്പില്‍ വരുത്തുവാന്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി.വി.ദീപക്, മറ്റു ഭാരവാഹികളായ മാത്യു സാമുവേല്‍, പി.ഷാഹിന്‍, കെ.ഹരീന്ദ്രന്‍, സച്ചിന് സൂര്യകാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: