കണ്ണൂര്‍: എല്‍ഡിവി ഡ്രൈവര്‍ റാങ്ക് ലിസ്റ്റ് വൈകുന്നതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. മറ്റ് ജില്ലകളില്‍ എല്‍ഡിവി ഡ്രൈവര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ റാങ്ക് ലിസ്റ്റ് വൈകുന്നത് താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നതിനും സ്വജനപക്ഷപാതത്തിനും വഴിവെക്കുന്നതായി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികളുടെ യോഗം വിലയിരുത്തി. എത്രയും വേഗം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന നടപടികള്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: