ഇരിട്ടി: സമ്പൂര്‍ണ്ണ മദ്യവര്‍ജ്ജന പഞ്ചായത്തായി പ്രഖ്യാപിച്ച പായം പഞ്ചായത്തിലെ എരുമത്തടത്തില് ബീവറേജസ് മദ്യവില്‍പ്പനശാല തുറക്കാനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് യുവമോര്‍ച്ച പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പൊതുവേ സമാധാനാന്തരീക്ഷം നിലനില്ക്കുന പായത്തെയും സമീപ പ്രദേശത്തേയും മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള തീരുമാനം യാതൊരു കാരണവശാലും അനുവദിക്കില്ല. നാടിന്റെ അഭിവൃദ്ധിക്ക് സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് ആവശ്യം. വിലക്കയറ്റം മൂലം ജനജീവിതം ദുരിതത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തില്‍ മദ്യലഹരികൂടി നല്കി കുടുംബങ്ങളെ കണ്ണീരു കുടിപ്പിക്കാന്‍ യുവമോര്‍ച്ച അനുവദിക്കില്ലെന്ന് നിയോജക മണ്ഡലം കമ്മറ്റി അധികൃതര്‍ക്ക് പ്രമേയത്തിലൂടെ താക്കീത് നല്കി. വട്ട്യറ സെന്റ് സബാസ്റ്റ്യന്‍സ് പള്ളി നടത്തുന്ന മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: