സൗത്ത് ഗീലോംഗ് , വിക്ടോറിയ: തുടര്‍ച്ചയായ രണ്ടം വിജയം നേടി ശ്രീലങ്ക ഓസ്ട്രേലിയക്കെതിരായ മുന്ന് മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി.
രണ്ടാം മത്സരത്തില്‍ ശ്രീലങ്ക രണ്ടുവിക്കറ്റിനാണ് ഓസ്ട്രേലിയയെതകര്ത്തത്.
174 റണ്‍സിന്റെ വിജയലക്ഷത്തിനായ ബാറ്റേന്തിയ ശ്രീലങ്ക അവസാന ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.82 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന ഗുണരത്നയാണ് വിജയശില്പി.മാന്‍ ഓഫ് ദ മാച്ച അവാര്‍ഡും ഗുണരത്നയ്ക്ക് ലഭിച്ചു.
ഓസ്ട്രേലിയ 20 ഓവറില്‍ 173 റണ്‍സിന് പുറത്തായി.ഹെന് റിക്സ് 56 റണ്‍സുമായി പുറത്താകാതെ നിന്നു.ക്ലിംഗര്‍ 43 റണ്‍സും ഡങ്ക് 32 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: