തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് പേഴ്സണാലിറ്റി ഡവലപ്മെന്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി 28 വരെ നീട്ടി. വിദൂരവിദ്യാഭ്യാസ രീതിയിലുള്ള ഈ കോഴ്സിന് ആറ് മാസമാണ് കാലാവധി. പഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഓഫീസില്‍ ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്ആര്‍സി ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്. പി.ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2325101, 2325102.
പ്രതികരിക്കാൻ ഇവിടെ എഴുതുക: