വിഴിഞ്ഞം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം പ്രഫസര്‍ റിച്ചാര്‍ഡ് ഹേ എംപി നിര്‍വഹിച്ചു. വെങ്ങാനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോഓപ്പറേറ്റീവ് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘത്തിന്റെ കോവളം ശാഖയോട് അനുബന്ധിച്ചാണ് മെഡിക്കല്‍ സറ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജീവന് രക്ഷാ മരുന്നുകള്‍ വില വര്‍ധനവില്‍ പൊറുതി മുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഈ കര്‍മപദ്ധതി എന്ന് എംപി അഭിപ്രായപ്പെട്ടു. സംഘം പ്രസിഡന്റ് വെങ്ങാനൂര്‍ കെ.സതീഷ്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. സാജന് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ.് ശ്രീകല, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.സജാദ്, ബ്രാഞ്ച് മാനേജര്‍ ഗീതാദേവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി, ജന്‍ ഔഷധി സീനിയര്‍ നോഡല്‍ ഓഫീസര്‍ പൂര്‍ണിമ എസ്.നായര്‍, സക്രട്ടറി ടി.രമേശ് തുടങ്ങിയവര്‍ സംസാരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: