തിരുവനന്തപുരം: സംഗീതത്തിലൂടെ നന്മ, സ്നേഹം, സമാധാനം തുടങ്ങിയ ജീവിതപാഠങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധി പീസ് ഫൗണ്ടേഷന് തിരുവനന്തപുരം കേന്ദ്രത്തിന്റെയും വഴുതക്കാട് വനിതാ കലാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഴവങ്ങാടി ശ്രീചിത്രാം ഹോം എല്‍പി വിദ്യാലയത്തില്‍ ഇന്ന് ‘സ്നേഹ സന്ദേശ സംഗീത കൂട്ടായ്മ’ സംഘടിപ്പിക്കും. രാവിലെ 10.30 ന് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി. ജഗദീശന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വനിതാ കലാലയ പിന്‍സിപ്പല്‍ ഡോ. ഡി. ഉഷാകുമാരി, ശ്രീ ചിത്രാഹോം സൂപ്രണ്ട് കെ.കെ. ഉഷ, ഗാന്ധിപീസ് ഫൗണ്ടേഷന് സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥിനികളും അവതരിപ്പിക്കുന്ന സംഗീത കലാപരിപാടികള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: