പള്ളുരുത്തി: ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് മാരക വിഷമിശ്രിതം ലഹരിമരുന്നായി വില്‍പ്പനക്ക്. പടിഞ്ഞാറന്‍ കൊച്ചിയിലെ ചില പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചാണ് വില്പന. എലിവിഷം നിശ്ചിതാനുപാതത്തില്‍ ശര്‍ക്കര ലായിനിയും പുകയിലയും ചേര്‍ത്താണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് ഇത് ഒരുക്കുന്നത്.
ഇടക്കൊച്ചിയില്‍ മാത്രം ലഹരിമിശ്രിത വില്പന നടത്തുന്ന മൂന്നുകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് പാക്കറ്റുകളിലാക്കി പേപ്പര്‍ കൊണ്ട് പൊതിഞ്ഞു നല്കുന്നതിനാല് ആര്‍ക്കും സംശയം തോന്നാറുമില്ല.സമുദ്ര ഉല്‍പ്പന്ന സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരാണ് വിഷ പദാര്‍ത്ഥം ഉപയോഗിക്കുന്നവരില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: