സ്റ്റോക്ക്ഹോം: ടിവി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സ്വീഡനിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങളെ കുറിച്ച് പരാമര്‍ശം നടത്തിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ശനിയാഴ്ച നടത്തിയ റാലിയിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം. കുടിയേറ്റക്കാരെ കൊണ്ട് സ്വീഡനില്‍ ഗുരുതരമായി പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ സ്കാന്ഡിനേവിയന് രാജ്യമായി സ്വീഡനില്‍ വര്‍ധിച്ചു വരുന്ന കുറ്റുകൃത്യങ്ങളെ കുറിച്ചാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്, അല്ലാതെ ഏതെങ്കിലും പ്രത്യേക സംഭവത്തെ കുറിച്ചല്ലെന്ന് വൈറ്റ്ഹൗസ് വക്താവ് സറാ ഹക്ക്അബീ സാന്‍ഡേഴ്സ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വീഡനിലെ കുടിയേറ്റത്തെ കുറിച്ചുള്ള വാര്‍ത്ത ഫോക്സ്ന്യൂസ് പുറത്തുവിട്ടത്. ഇതിനെതിരെ കടുത്ത പ്രതിഷേധ പ്രകടനങ്ങളാണ് അദ്ദേഹത്തിനെതിരെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: