ന്യൂദല്‍ഹി: പാക്ക് ചാരന് ന്യൂദല്‍ഹിയില്‍ അറസ്റ്റില്‍. ഭീകരര്‍ക്ക് പണമെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ജബ്ബാര്‍ എന്നയാളാണ് പിടിയിലായത്. ദല്‍ഹി പോലീസിന്റെയും മധ്യപ്രദേശ് ഭീകരവിരുദ്ധസേനയുടെയും സംയുക്തമായ നീക്കത്തിലാണ് അറസ്റ്റ്.
ഇയാള്‍ക്ക് മധ്യപ്രദേശിലേയും ജമ്മു കശ്മീരിലേയും ഐഎസ് പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച മാത്രം 13 പേരാണ് ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: