ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ മുസ്ലീം സമുദായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വന്‍ പ്രതിഷേധ റാലി. പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങള്‍ പങ്കെടുത്തു. ‘ഞാനും ഒരു മുസ്ലിമാണ്’ എന്ന പേരിട്ട റാലിയില്‍ സംഗീത ചക്രവര്‍ത്തി റസല്‍ സിമ്മണ്‍സ് അഭിസംബോധന ചെയ്ത് സംസാരിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് നന്ദി പറയാനും സിമ്മണ്‍സ് മറന്നില്ല. തെളിഞ്ഞ ആകാശത്തിന് കീഴില്‍ തങ്ങളെ ഒരുമിച്ച് കൂട്ടിയ ട്രമ്പിന് സിമ്മണ്‍സ് നന്ദി പറഞ്ഞു. മേയര്‍ ബില്‍ ഡി ബ്ലാസിയോയും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിച്ചു. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ മുറുകെ പിടിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റായി അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രമ്പ് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം മുഴങ്ങുകയാണ്.
https://www.youtube.com/watch?v=aJOHyLnF71c
പ്രതികരിക്കാൻ ഇവിടെ എഴുതുക: