ചെന്നൈ: സംസ്ഥാനത്തെ 500 മദ്യശാലകൾ പൂട്ടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ എടപ്പാടി പളനിസ്വാമിയുടെ ആദ്യപ്രഖ്യാപനം. ജോലിക്കാരായ സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങാൻ 50 ശതമാനം സബ്സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് 5000 പുതിയ വീടുകൾ നിർമിച്ചു കൊടുക്കാൻ സർക്കാർ തീരുമാനം എടുത്തതായും അദ്ദേഹം അറിയിച്ചു. നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചാണ് പളനിസ്വാമി അധികാരത്തിൽ എത്തിയത്.
സ്ത്രീൾക്കായി അഞ്ചു പദ്ധതികളാണ് ആദ്യം തന്നെ പ്രഖ്യാപിച്ചത്. ഇതുവഴി സ്ത്രീകളുടെ പിന്തുണ നേടാനാണ് പളനി സ്വാമിയുടെ ശ്രമം. ആറു ലക്ഷം പേർക്ക് പ്രസവസഹായമായി 18,000 രൂപ വീതം നൽകും.5000 വീടുകൾ നിർമ്മിക്കാൻ 85 കോടിയാണ് വകയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: