പത്തനാപുരം: പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഭാഷ് പട്ടാഴി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കുടിവെളളത്തിലും രാഷ്ട്രീയം കാണിക്കുന്ന പട്ടാഴി വടക്കേക്കരയിലെ ഭരണസമിതിയുടെ നടപടി അവസാനിപ്പിക്കണമെന്ന് സുഭാഷ് പട്ടാഴി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഭിലാഷ്, ഒബിസി എസ്സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജഗോപാല്‍ ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ രമേഷ്, മുരളീധരന് മാസ്റ്റര്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ ദേവകിയമ്മ, ഉണ്ണികൃഷ്ണന്, സദാശിവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: