കണ്ണൂര്‍: മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കിംസ്റ്റ് ഹോസ്പിറ്റല്‍, ജ്യോതിസ് ഐ കെയര്‍, കണ്ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് എന്നിവര്‍ സംയുക്തമായി തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയര്മാന് കെ.പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി, ചെയര്മാന് അഡ്വ.ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്തു.
നേത്രശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.വി.എ.ജയ്സന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്കി. ജ്യോതിസ് ഐ കെയര്‍ മാനേജര്‍ ധനരാജ്, നിതിന്‍ പവിത്രന് എന്നിവര്‍ സംസാരിച്ചു. എന്‍.രാധാകൃഷ്ണന് സ്വാഗതവൂം കെ.പി.ജോഷില്‍ നന്ദിയും രേഖപ്പെടുത്തി. ക്യാമ്പില്‍ പങ്കെടുത്ത 139 പേരില്‍ നിന്ന് തെരഞ്ഞെടുത്ത 15 പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുകൊടുക്കുമെന്ന് മാധവറാവു സിന്ധ്യ ട്രസ്റ്റ് ചെയന്മാന് കെ.പ്രമോദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: