പയ്യന്നൂര്‍: ഭാരതീയ വിചാര കേന്ദ്രം പയ്യന്നൂര്‍ സ്ഥാനീയസമിതി സമ്മേളനം 24 ന് രാവിലെ 10 മണിക്ക് തെക്കെ ബസാറിലെ വിശ്വകലാ അക്കാദമി ഹാളില്‍ നടക്കും. പാണപ്പുഴ പത്മനാഭന് പണിക്കര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിചാരകേന്ദ്രം സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.മഹേഷ്, തപസ്യ കലാസാഹിത്യ വേദി ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു കൈതപ്രം തുടങ്ങിയവര്‍ സംസാരിക്കും. ചാതുര്‍വര്‍ണ്യ വ്യവസ്ഥ എന്ന വിഷയത്തെക്കുറിച്ച് എസ്.പരമേശ്വരന് പ്രബന്ധം അവതരിപ്പിക്കും. കാനപ്രം ഈശ്വരന് സ്വാഗതവും അഡ്വ.പി.എ.അനില്‍കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: