പിലാത്തറ: കുളപ്പുറം ഭാഗത്ത് കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. ഒരു മാസത്തിനുള്ളില്‍ ഒമ്പത് പന്നികളെ വിവിധ പറമ്പുകളില്‍ ചത്ത നിലയില്‍ കണ്ടെത്തി. കുളപ്പുറം, പടന്നപ്പുറം ഭാഗങ്ങളിലായാണ് ഇടയ്ക്കിടെ കാട്ട് പന്നികളുടെ ജഡങ്ങള്‍ കണ്ടത്. കുളമ്പുരോഗം പോലുള്ള രോഗങ്ങള്‍ കാരണമാണോ ചത്തൊടുന്നതെന്ന് സംശയിക്കുന്നു. അതോടൊപ്പം വിഷം വെച്ച് കൊല്ലുന്നതാണോ എന്ന സംശയവും ഉണ്ട്. ഈ പ്രദേശങ്ങളിലാകെ ഏറെ നാളായി പന്നികളുടെ ശല്യം ഏറെയുണ്ട്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കപെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: