മമ്പറം: ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി കാലടിയും ഏഷ്യാനെറ്റും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര ശാസ്ത്ര പ്രദര്‍ശന മത്സരത്തില്‍ മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളായ സഞ്ജയ് സുധന്, ഷിന്‍ജുല്‍ എ.ടി എന്നിവര്‍ നാസ സന്ദര്‍ശിക്കാന്‍ അര്‍ഹത നേടി. ഇന്ത്യയ്ക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ 106 വിദ്യാര്‍ഥികളാണ് അവസാന റൗണ്ടിലെത്തിയത്. പങ്കെടുത്ത മത്സരത്തില്‍ തേര്‍ഡ് ബെസ്റ്റ് പ്രൊജക്ടിനുള്ള അവാര്‍ഡാണ് ഈ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. വെയിസ്റ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റുന്നതാണ് പ്രൊജക്ടിലൂടെ കുട്ടികള്‍ പ്രദര്‍ശിപ്പിച്ചത്. പ്രശസ്തിപത്രവും ട്രോഫിയും നാസ സന്ദര്‍ശനവും അടങ്ങുന്നതാണ് പുരസ്കാരം. ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിംഗില്‍ ചേര്‍ന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.എ.എസ്.കിരണ്‍കുമാറില്‍ നിന്നും വിദ്യാര്‍ഥികളും ഗൈഡ് ശരത്ത്, ജോബിള്‍ ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: