കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുളള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പഞ്ചവത്സര പദ്ധതിയില്‍ നടപ്പാക്കാനുള്ള പദ്ധതികളുടെ സ്ഥിതിവിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കരട് സ്ഥിതിവിവര റിപ്പോര്‍ട്ട് 25നകം ജില്ലാപഞ്ചായത്തില്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ദാരിദ്ര്യലഘൂകരണം, വനിതാക്ഷേമം, പൊതുഭരണം തുടങ്ങി 15 വര്‍ക്കിംഗ് ഗ്രൂപ്പുകളാണ് രൂപീകരിച്ചിരിക്കുന്നത്. പദ്ധതികള്‍ എണ്ണത്തില്‍ കുറവു വരുത്തി, നടപ്പാക്കുന്ന പദ്ധതികള്‍ മികച്ചവയാക്കുന്നതിന് പരിശ്രമിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, പ്ലാന്‍ കോഡിനേറ്റര്‍ കെ.വി.ഗോവിന്ദന്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ്ബാബു, ടി.ടി.റംല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: