ലണ്ടന്‍: അഞ്ച് പൗണ്ട് നോട്ടില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതിലുള്ള ആശങ്ക ഹിന്ദുസംഘടനകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ അറിയിച്ചു.
പ്രശ്നം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയതായി ഹിന്ദു സംഘടനകള്‍ വ്യക്തമാക്കി. പുതിയ 20 പൗണ്ടിന്റെ നോട്ടുകള്‍ ചര്‍ച്ചകള്‍ക്ക് ശേഷമെ പുറത്ത് ഇറക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
പശുവിനെ ഹിന്ദുക്കള്‍ ദൈവിക പരിവേഷത്തോടെയാണ് ആരാധിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ബോധ്യപ്പെടുത്താന്‍ ബ്രിട്ടണിലെ ഹിന്ദു കൗണ്‍സിലിന് നിരവധി തവണ അവരുമായി കൂടിക്കാഴ്ച നടത്തേണ്ടി വന്നു.
ഗോമാംസത്തില്‍ നിന്നുളള കൊഴുപ്പ് നോട്ടില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന കാര്യവും കൗണ്‍സില്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. രണ്ട്മാസമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി ഹിന്ദുകൗണ്‍സില്‍ നിരന്തരം ചര്‍ച്ച നടത്തി വരികയാണ്. ഹിന്ദു സമൂഹത്തിന്റെയും ഹൈന്ദവ ക്ഷേത്രങ്ങളുടെയും ആശങ്കകള്‍ ഇവര്‍ ബാങ്ക് അധികൃതരുമായി പങ്ക് വച്ചു.
ആശങ്കകള്‍ ഗൗരവത്തോടെ കാണുന്നുവെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ഈ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സമാനമായ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ പുറത്തിറക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: