കണ്ണൂര്‍: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ റീജിയണല്‍ സ്പെഷല്‍ വിജിലന്‍സ് സ്ക്വാഡ് റീജിയണ്‍ 4 സംഘം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പരിശോധന നടത്തി. കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, ചെറുപുഴ, പയ്യന്നൂര്‍, മേത്തില്, പെരിങ്ങോം, അമ്പലച്ചാല്‍, എന്നിവിടങ്ങളിലും കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, ഹോസനഗുഡി, വോര്‍ക്കാടി, പൈവളിക എന്നീ സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. നിരവധി വളം കീടനാശിനി കടകള്‍ക്ക് 21 ദിസത്തേക്ക് സ്റ്റോപ് സെയില്‍ മെമ്മോ നല്‍കുകയും പൈവളികയില്‍ ഒരു കട അടപ്പിക്കുകയും ചെയ്തു. പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറകടര്‍(ഇ & ടി) ലിസ മാത്യു, തൃശൂര്‍ കൃഷി ഡെപ്യൂട്ടി ഡയറകടര്‍(ഇ & ടി) ജയശ്രീ.എന്‍, കോഴിക്കോട് അസിസ്റ്റന്റ് ഡയറക്ടര്‍(ക്യുസി) മിനി ജോസ്, തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍(ക്യു സി) ഷാജന് മാത്യു എന്നിവരാണ് വളം കീടനാശിനി കടകളില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: