ജയ്പൂര്‍: ഹോംവര്‍ക്ക് ചെയ്യാത്ത ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ക്ക് മുന്നില്‍ നഗ്നയായി നിര്‍ത്തി. പശ്ചിമ രാജസ്ഥാനിലെ നത്വാരാ ടൗണ്‍ സ്വകാര്യസ്കൂളിലാണ് ക്രൂരമായ സംഭവം.
ഇതേ സ്കുളില്‍ പഠിക്കുന്ന കുട്ടിയുടെ സഹോദരനാണ് വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ അദ്ധ്യാപികയ്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. നത്വാര പോലീസ് അന്വേഷണം ആരംഭിച്ചു.
സമാനമായ സഭംവം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളെ ഹോംവര്‍ക്ക് ചെയ്യാത്തിന്റെ പേരില്‍ അര്‍ദ്ധനഗ്നരാക്കി സ്കുളിനു ചുറ്റും ഓടിക്കുകയും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഹോംവര്‍ക്ക് ചെയ്യാതിരുന്നാല്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് അദ്ധ്യാപിക ഭീക്ഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: