കോഴിക്കോട്: ഒരു പുരുഷായുസ്സ് മുഴുവന്‍ നിഷ്ഠാവാനായ സ്വയംസേവകനായി മാതൃകാപരമായ സംഘപ്രവര്‍ത്തനം നടത്തിയ ആളായിരുന്നു ജയദേവ്ജിയെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരളമടങ്ങുന്ന ആര്‍എസ്എസ് ദക്ഷിണക്ഷേത്രത്തിന്റെ കാര്യവാഹായും പ്രചാരകനായും പ്രവര്‍ത്തിച്ച ജയദേവ്ജി ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സംഘപ്രവര്‍ത്തന മുന്നേറ്റത്തിന് തന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. സ്വയംസേവകര്‍ക്ക് പ്രേരണാസ്രോതസ്സായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സംഘത്തിന് തീരാനഷ്ടമാണ്.
ജയദേവ്ജി നടന്നുപോയ ആദര്‍ശത്തിന്റെ പാത പിന്തുടരുകയാണ് അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലി. ജയദേവ്ജിയുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് സദ്ഗതി നേരുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: