പെരുമ്പാവൂര്‍: തങ്ങളുടെ നാട്ടുകാരന് ഇത്തവണ ഐപിഎല്ലിന്റെ ഭാഗമാകുമെന്നതില്‍ ആഹ്ലാദത്തിലാണ് പെരുമ്പാവൂരിലെ ഇരിങ്ങോള്‍ ഗ്രാമം. ഗുജറാത്ത് ലയണ്‍സ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട കേരള പേസര്‍ ബേസില്‍ തമ്പിയുടെ നാടാണ് എറണാകുളം ജില്ലയിലെ ഈ ഗ്രാമം.
ഇരിങ്ങോള്‍ മുല്ലമംഗലം തമ്പിയുടെയും, ലിസിയുടെയും മകനാണ് ബേസില്‍. സിനുവാണ് സഹോദരി. പാചക ത്തൊഴിലാളിയായ തമ്പി ഒരു വിവാഹ സദ്യയൊരുക്കുമ്പോഴാണ് മകനെ തേടിവന്ന സൗഭാഗ്യത്തെ കുറിച്ചറിഞ്ഞത്. എല്ലാമെല്ലാം ക്രിക്കറ്റിന് വേണ്ടി സമര്‍പ്പിച്ച ബേസിലിന്റെ ഈ നേട്ടത്തില്‍ ഈശ്വരനോട് മാത്രമാണ് ഈ കുടുംബത്തിന് നന്ദി പറയുവാനുള്ളത്.
ഇരിങ്ങോളിലുള്ള പെരുമ്പാവൂര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് ബേസില്‍ കളിച്ച് വളര്‍ന്നത്.
പെരുമ്പാവൂരിന്റെ ശ്വാസകോശമാണ് ഇരിങ്ങോള്‍. ഇവിടെയൊരു കാടും, കാടിന് നടുവിലൊരു കാവുമുണ്ട്. കാവും കാടും നാടും കാക്കുന്ന ഭഗവതിയുമാണ് ഇന്നാട്ടുകാര്‍ക്ക് എല്ലാമെല്ലാം. ഇനി ഈ നാട് ബേസില്‍ തമ്പിയുടെ നാടെന്നും അറിയപ്പെടാന്‍ തുടങ്ങുമെന്ന സന്തോഷത്തിലാണ് ഇന്നാട്ടുകാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: