വഡോദര: ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സി. അഭിനവ് 11.19 സെക്കന്‍ഡില്‍ പറന്നെത്തി കര്‍ണാടകയുടെയും ദല്‍ഹിയുടെ താരങ്ങളുടെ അതിശക്തമായ വെല്ലുവിളി മറികടന്നാണ് മീറ്റിലെ വേഗത്തിന്റെ തമ്പുരാനായത്. കര്‍ണാടകയുടെ ശശികാന്ത് 11.23 സെക്കന്‍ഡില്‍ വെള്ളിയും ദല്‍ഹിയുടെ അന്‍ഷൂല്‍ 11.28 സെക്കന്‍ഡില്‍ വെങ്കലവും നേടി. കണ്ണൂര്‍ ഉരത്തൂര്‍ കോല്‍ക്കണ്ടി രത്നാകരന്റെയും റീഷയുടെയും പുത്രനാണ് അഭിനവ്. ദേശീയ സ്കൂള്‍ മീറ്റിലെ ആദ്യ മെഡല്‍ നേട്ടമാണ്.
പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകളായ അപര്‍ണാ റോയിയും സോഫിയാ സണ്ണിയും നിരാശപ്പെടുത്തിയപ്പോള്‍ കര്‍ണാടകയുടെ ജോസ്ന മംഗള്‍വായി 12.36 സെക്കന്‍ഡില്‍ വേഗത്തിന്റെ റാണിയായി. തമിഴ്നാടിന്റെ ആര്. ഗിരിധരണി 12.38 സെക്കന്‍ഡില്‍ വെള്ളിയും അസമിന്റെ ഹിമാദാസ് 12.47 സെക്കന്‍ഡില്‍ വെങ്കലവും നേടി. അപര്‍ണാ റോയിയും േസാഫി സണ്ണിയും അഞ്ചും ആറും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: