കുമരകം: വീണ്ടും കുമരകത്ത് സിപിഎം അക്രമം. ബിജെപി പ്രവര്‍ത്തകന്റെ വീടിന് കല്ലെറിഞ്ഞു. അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ ആശുപത്രിയില്‍. രണ്ടുവീടുകള്‍ക്ക് നേരെ കല്ലേറ്. ബിജെപി പ്രവര്‍ത്തകരായ അനന്ദു, ബിനോയി, ഓമനക്കുട്ടന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുമരകം ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ വി.എന്‍. ജയകുമാറിന്റെ വീടിന് നേരെയും കല്ലേറുണ്ടായി. ജയകുമാറിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കാറിനും കേടുപറ്റി.
തിങ്കളാഴ്ച പുലര്‍ച്ചയോടെ സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം കുമരകത്ത് ക്യാമ്പുചെയ്യുകയാണ്. ഇതിനിടയില്‍ രാത്രി ബിജെപിയുടെ പട്ടിണിസമരപ്പന്തലിലേക്ക് കൊടിക്കമ്പ് എറിഞ്ഞത് വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: