ഇരിട്ടി : സ്ത്രീകളെ പോലും ചുട്ടുകൊല്ലുന്ന മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിതാ ഭസ്മ നിമഞ്ജന യാത്രയുടെ ഭാഗമായി നടക്കുന്ന പോസ്റ്റര്‍ പ്രചരണം പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ആരംഭിച്ചു. പേരാവൂര്‍ നിയോജകമണ്ഡലം മഹിളാ മോര്‍ച്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഇരിട്ടി നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചു കൊണ്ട് ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.വി.ദീപ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച നേതാക്കളായ സീമ രാജഗോപാല്‍, രമ്യാ രാഹുല്‍, സി.പി.അനിത, ഉഷ ഗോപാലന്, സി.കെ.അനിത, സോളി ജയപ്രകാശ്, പ്രമീള തുടങ്ങിയവര്‍ നേതൃത്വം നല്കി. പാലാക്കാട് മാര്‍ക്സിസ്റ്റ് അക്രമത്തില്‍ തീപിടിച്ചു വെന്തു മരിച്ച വിമലാ ദേവിയുടെ ചിതാ ഭസ്മവും വഹിച്ചു കൊണ്ടുള്ള ചിതാ ഭസ്മ നിമഞ്ജന യാത്ര മാര്‍ച്ച് ഒന്നിന് മട്ടന്നൂരില്‍ എത്തിച്ചേരും. ശോഭാ സുരേന്ദ്രന് നയിക്കുന്ന യാത്ര 26ന് പാലക്കാട് നിന്നും ആരംഭിച്ചു മാര്‍ച്ച് 3ന് മഞ്ചേശ്വരത്താണ് സമാപിക്കുക. പേരാവൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്റര്‍ പ്രചരണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: