മട്ടന്നൂര്‍: സര്‍വ്വശിക്ഷാ അഭിയാന് മട്ടന്നൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ 3, 4 ക്ലാസുകളിലെ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്വേണ്ടി മലയാളത്തിളക്കം പരിശീലന ക്യാമ്പിന്റെ മാങ്ങാട്ടിടം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.കൃഷ്ണന് നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യാലക്ഷ്മി അധ്യക്ഷതവഹിച്ചു. മാനോജ്മാസ്റ്റര്, സുജാത ടീച്ചര്‍, രമേശന് എന്നിവര്‍ സംസാരിച്ചു. സുദേവ് മാസ്റ്റര്‍, മൈത്രി ടീച്ചര്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: